ന്യൂഡൽഹി-കൊച്ചി സർവീസുമായി എയർ ഏഷ്യ

Posted on: November 14, 2019

കൊച്ചി : എയർ ഏഷ്യ ഇന്ത്യ ന്യൂഡൽഹി കൊച്ചി, ന്യൂഡൽഹി അഹമ്മദാബാദ് റൂട്ടുകളിൽ ഡിസംബർ 20 മുതൽ പുതിയ പ്രതിദിന സർവീസുകൾ ആരംഭിക്കുന്നു. ന്യൂഡൽഹി-കൊച്ചി റൂട്ടിൽ 3915 രൂപയും ന്യൂഡൽഹി- അഹമ്മദാബാദ് റൂട്ടിൽ 2015 രൂപയുമാണ് നിരക്ക്.

ന്യൂഡൽഹിയിൽ നിന്നും രാവിലെ 4:55 ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് രാവിലെ 8:00 ന് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്നും രാവിലെ 8:50 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12:00ന് ന്യൂഡൽഹിയിൽ എത്തിച്ചേരും.

ന്യൂഡൽഹിയിൽ നിന്നും രാത്രി 9:30 ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് രാത്രി 11:05 ന് അഹമ്മദാബാദ് എത്തും. അഹമ്മദാബാദിൽ നിന്നും രാത്രി 11:35 പുറപ്പെട്ട് പുലർച്ചെ 01:05 ന്യൂഡൽഹിയിൽ എത്തിച്ചേരും.