ഗോ എയർ കൊച്ചി – ഡൽഹി സെക്ടറിൽ 4,600 ന്റെ ടിക്കറ്റ് ഓഫർ

Posted on: May 7, 2019

കൊച്ചി : കൊച്ചി – ഡൽഹി സെക്ടറിൽ യാത്രാ നിരക്കിൽ വൻ ഇളവുമായി ഗോ എയർ. ജൂൺ – ജൂലൈ മാസത്തിൽ 4600 രൂപ നിരക്കിൽ കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്കും ഇതേ നിരക്കിൽ ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്കും യാത്ര ചെയ്യാനാകും. മെയ് 7 മുതൽ മെയ് 9 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്കാർക്കാണ് ഈ ഓഫർ ലഭ്യമാകുന്നത്.

സമയ നിഷ്ഠയിൽ 7 തവണയും ഒന്നാമതെത്തിയ ഗോ എയറിന്റെ സേവനങ്ങൾ തുടർന്നും ലഭ്യമാകുമെന്നും ഗോ എയർ മാനേജിംഗ് ഡയറക്ടറായ ജെഹ് വാഡിയ പറഞ്ഞു.