ജെറ്റ് എയർവേസിനെ ഏറ്റെടുക്കാനുള്ള നീക്കവുമായി ടാറ്റാ മുന്നോട്ട്

Posted on: November 16, 2018

മുംബൈ : നഷ്ടത്തിൽ മുങ്ങിയ ജെറ്റ് എയർവേസിനെ ഏറ്റെടുക്കാനുള്ള നീക്കവുമായി ടാറ്റാസൺസ് മുന്നോട്ട്. ഇതു സംബന്ധിച്ച ജെറ്റ് എയർവേസ് ചെയർമാൻ നരേഷ് ഗോയലുമായി ടാറ്റാ ഗ്രൂപ്പ് ചീഫ് സിഎഫ്ഒ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ, ചെയർമാൻ എമിരറ്റസ് രത്തൻ ടാറ്റാ തുടങ്ങിയവർ പുതിയ നീക്കത്തിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ജെറ്റ് എയർവേസിനെ സിംഗപ്പൂർ എയർലൈൻസ് – ടാറ്റാസൺസ് സംയുക്ത സംരംഭമായ വിസ്താരയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തിഹാദ് എയർവേസിന് ജെറ്റ് എയർവേസിൽ 24 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. ലയനമുണ്ടായാൽ ഇത്തിഹാദ് ഓഹരികൾ വിൽക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. ലയനം യാഥാർത്ഥ്യമായാൽ വിസ്താരയ്ക്ക് വലിയൊരു വിപണിയാണ് തുറന്നുകിട്ടുന്നത്.

ജെറ്റ് എയർവേസിനെ ഏറ്റെടുക്കുകയാണെങ്കിൽ ടാറ്റാസൺസ് – എയർ ഏഷ്യ ബെർഹാദ് സംയുക്തസംരംഭമായ എയർ ഏഷ്യ ഇന്ത്യയിൽ നിന്ന് പിൻമാറിയേക്കും. എയർ ഏഷ്യ ഇന്ത്യയിൽ ടാറ്റാ ഗ്രൂപ്പിന് 51 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്.