സൗദി ആരാംകോ ചെയർമാൻ യാസിർ അൽ റുമയ്യാൻ റിലയൻസ് ഡയറക് ടർ ബോർഡിൽ

Posted on: June 25, 2021

മുംബൈ : സൗദി ആരാംകോയുമായി ചേര്‍ന്ന് പ്രഖ്യാപിച്ചിട്ടുള്ള നിര്‍ദിഷ്ട പദ്ധതി ഈ സാമ്പത്തികവര്‍ഷം പൂര്‍ത്തിയായേക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി.

കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിനുമുന്നോടിയായെന്നോണം സൗദി ആരാംകോ ചെയര്‍മാനും സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ് ഫണ്ട് ഗവര്‍ണറുമായ യാസിര്‍ അല്‍ റുമയ്യാനെ കമ്പനിയില്‍ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അന്താരാഷ്ട്രവത്കരണത്തിന്റെ തുടക്കമാണിതെന്നും അംബാനി പറഞ്ഞു.
ആരാംകോയുമായുള്ള പങ്കാളിത്തത്തിലെ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് ഇരുകമ്പനികളും തുടര്‍ച്ചയായി ബന്ധപ്പെട്ടുവരുന്നുണ്ട്. തൊണ്ണൂറ്റിരണ്ടുകാരനായ ഡയറക്ടര്‍ വൈ.പി. ത്രിവേദി വിരമിക്കുന്ന ഒഴിവിലായിരിക്കും യാസിര്‍ റിലയന്‍സ് ബോര്‍ഡിലെത്തുന്നത്.