ലുലു ഗ്രൂപ്പ് കാഷ്മീരിൽ നിന്ന് ആപ്പിൾ കയറ്റുമതി ആരംഭിക്കുന്നു

Posted on: October 22, 2019

ശ്രീനഗർ : ലുലു ഗ്രൂപ്പ് കാഷ്മീരിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ആപ്പിൾ കയറ്റുമതി ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ കാഷ്മീർ കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷകരിൽ നിന്നും നേരിട്ട് 200 ടൺ ആപ്പിളുകൾ സംഭരിച്ച് കയറ്റുമതി ചെയ്യും. നവംബർ ആദ്യവാരം കാഷ്മീരി ആപ്പിളുകൾ ഗൾഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വില്പനയ്ക്ക് എത്തും.

ആപ്പിളിന് പുറമെ അരി, കുങ്കുമപ്പൂവ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയും ലുലു ഗ്രൂപ്പ് കാഷ്മീരിൽ നിന്നും സംഭരിക്കും. കാഷ്മീരി ഉത്പന്നങ്ങൾ ഉൾപ്പെടുത്തി ലുലു ഹൈപ്പർമാർക്കറ്റുകളിൽ കാഷ്മീർ മേളകൾ സംഘടിപ്പിക്കുമെന്നും എം എ യൂസഫലി പറഞ്ഞു. കാഷ്മീരിലെ വാണിജ്യ-വ്യവസായ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകാൻ ഇത് സഹായകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനു പുറമെ കാഷ്മീരിൽ നിന്നുള്ള 100 പേർക്ക് ലുലു സ്ഥാപനങ്ങളിൽ തൊഴിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.