റൺവേ റീകാർപ്പറ്റിംഗ് : കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ സർവീസുകൾ രാത്രിയിലേക്ക് മാറ്റി

Posted on: October 15, 2019

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേ റീകാർപ്പറ്റിംഗ് ആരംഭിക്കുന്ന സാഹചര്യത്തിൽ കൊച്ചിയിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ സർവീസുകൾ രാത്രിയിലേക്ക് മാറ്റി. നവംബർ 20 മുതൽ 2020 മാർച്ച് 28 വരെയാണ് റൺവേ റീകാർപ്പറ്റിംഗ്. പത്ത് വർഷത്തിൽ ഒരിക്കലാണ് റൺവേ റീകാർപ്പറ്റ് ചെയ്യുന്നത്. കൊച്ചി വിമാനത്താവളം ആരംഭിച്ച ശേഷമുള്ള രണ്ടാമത്തെ റീകാർപ്പറ്റിംഗ് ആണ് അടുത്തമാസം ആരംഭിക്കുന്നത്. 3400 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള റൺവേ റീകാർപ്പറ്റിംഗിന് 151 കോടി രൂപയാണ് ചെലവ്.

റീ കാർപ്പറ്റിംഗ് നടക്കുന്ന നാല് മാസത്തേക്ക് പകൽ വിമാനസർവീസുകളുണ്ടായിരിക്കില്ല. ആഭ്യന്തര സർവീസുകളെയാണ് റീ കാർപ്പറ്റിംഗ് ഏറെയും ബാധിക്കുന്നത്. പകൽ 10 മണി മുതൽ വൈകുന്നേരം ആറു മണി വരെയുള്ള സർവീസുകളാണ് പുനർക്രമീകരിക്കാൻ സിയാൽ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുള്ളത്.