കൊച്ചിൻ ഷിപ്പ്‌യാർഡിന് കേന്ദ്ര സർക്കാരിന്റെ രാജ്ഭാഷാ കീർത്തി പുരസ്‌ക്കാരം

Posted on: September 25, 2019

കൊച്ചി : ഔദ്യോഗിക ഭാഷ ഹിന്ദി നടപ്പിലാക്കുന്നതിൽ 2018-19 വർഷം മികച്ച പ്രവർത്തനം കാഴ്ച്ചവച്ചതിന് കൊച്ചി കപ്പൽശാലയ്ക്ക് കേന്ദ്ര സർക്കാരിന്റെ രാജ്ഭാഷാ കീർത്തി പുരസ്‌ക്കാരം. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ദൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് സിഎംഡി മധു എസ് നായർ പുരസ്‌ക്കാരം കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിൽ നിന്നും ഏറ്റുവാങ്ങി. രണ്ടാം തവണയാണ് ഈ പുരസ്‌ക്കാരം കൊച്ചി കപ്പൽശാലയ്ക്ക് ലഭിക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഔദ്യോഗിക ഭാഷാ വകുപ്പാണ് ഈ പുരസക്കാരം ഏർപ്പെടുത്തിയത്. പുരസ്‌ക്കാരത്തിന് പരിഗണിക്കപ്പെട്ട രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ കൊച്ചി കപ്പൽശാല മൂന്നാമതെത്തി.