കൊച്ചിൻ ഷിപ്പ്‌യാർഡിന് 23 ജല മെട്രോ ബോട്ടുകളുടെ ഓർഡർ

Posted on: September 6, 2019

കൊച്ചി : കൊച്ചിൻ ഷിപ്പ്‌യാർഡിന് 23 ജല മെട്രോ ബോട്ടുകളുടെ നിർമാണ കരാർ ലഭിച്ചു. നൂറ് പേർക്ക് യാത്ര ചെയ്യാവുന്നതാണ് ഓരോ ബോട്ടുകളും. ആദ്യഘട്ടത്തിൽ 19 ബോട്ടുജെട്ടികളും നിർമിക്കുമെന്ന് കൊച്ചി മെട്രോ റെയിൽ അധികൃതർ പറഞ്ഞു.

ജർമൻ ഏജൻസിയായ കെ.എഫ്.ഡബ്ല്യു.വാണ് പദ്ധതിക്ക് വായ്പ നൽകുന്നത്. കൊച്ചിൻ ഷിപ്പ്‌യാർഡിന് ബോട്ടു നിർമാണത്തിനുള്ള കരാർ നൽകുന്നതിന് കെ.എഫ്.ഡബ്ല്യു.വിൻറെ അനുമതിയായതായി ജർമൻ എംബസി ചാർജ് ഡി അഫയേഴ്‌സ് ജാസ്പർ വിക് പറഞ്ഞു.

TAGS: Cochin Shipyard | KMRL |