അപ്പോളോ ടയേഴ്‌സിന് 18 ശതമാനം അറ്റാദായ വളർച്ച

Posted on: November 10, 2014

ApolloTyres-Big

അപ്പോളോ ടയേഴ്‌സിന് ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 18 ശതമാനം അറ്റാദായ വളർച്ച. അറ്റാദായം മുൻവർഷം രണ്ടാം ക്വാർട്ടറിലെ 219.5 കോടിയിൽ നിന്ന് 257.9 കോടിയായി വർധിച്ചു. വില്പന 3,300 കോടി രൂപ. മുൻവർഷം 3433 കോടിയായിരുന്നു വിറ്റുവരവ്. കയറ്റുമതി 30 ശതമാനം വളർച്ച രേഖപ്പെടുത്തി.

നടപ്പുധനകാര്യവർഷം ആദ്യത്തെ ആറുമാസക്കാലത്ത് (ഏപ്രിൽ-സെപ്റ്റംബർ) അറ്റാദായം 26 ശതമാനം വർധിച്ച് 485.8 കോടി രൂപയായി. മുൻവർഷം ഇതേകാലത്ത് 385.4 കോടിയായിരുന്നു അർധവർഷ അറ്റാദായം. വില്പന 6536 കോടി രൂപ. മുൻവർഷം 6623 കോടിയായിരുന്നു വില്പന.

മിഡിൽഈസ്റ്റിലും ആസിയാൻ മേഖലയിലും അപ്പോളോ കൂടുതൽ വളർച്ച ലക്ഷ്യമിടുന്നതായി ചെയർമാൻ ഓംകാർ എസ് കൻവാർ പറഞ്ഞു. ചെന്നൈ, കൊച്ചി യൂണിറ്റുകളുടെ വികസനപ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.