ഇൻഡിഗോയും സ്‌പൈസ്‌ജെറ്റും സെപ്റ്റംബർ 5 മുതൽ ഡൽഹി ടി 3 യിൽ നിന്ന്

Posted on: September 3, 2019

ന്യൂഡൽഹി : ഇൻഡിഗോയുടെയും സ്‌പൈസ്‌ജെറ്റിന്റെയും വിമാനസർവീസുകൾ സെപ്റ്റംബർ 5 മുതൽ ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ 3 യിൽ നിന്ന് ആരംഭിക്കും. ടെർമിനൽ 2 ലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമാണ് ഈ നടപടി.

ഇൻഡിഗോയുടെ 6ഇ 5000 മുതൽ 6ഇ 5999 വരെയുള്ള 24 ഫ്‌ളൈറ്റുകളും സ്‌പൈസ്‌ജെറ്റിന്റെ എസ്ജി 8000 മുതൽ എസ്ജി 8999 വരെയുള്ള 32 ഫ്‌ളൈറ്റുകളുമാണ് ടി3 യിലേക്ക് മാറുന്നത്. ഇതോടെ ടി3 യിൽ നിന്ന് സർവീസ് നടത്തുന്ന ഫ്‌ളൈറ്റുകളുടെ എണ്ണം 240 ആകും. യാത്രക്കാരെ സഹായിക്കാൻ ടി2 ലും ടി3 ലും പ്രത്യേകം ജീവനക്കാരും ഷട്ടിൽ സർവീസുകളുമുണ്ടാകുമെന്ന് ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് അറിയിച്ചു.