കുവൈറ്റ് എയർവേസിന് ആദ്യ എയർബസ് എ320 നിയോ ഡെലിവറി ലഭിച്ചു

Posted on: September 1, 2019

കുവൈറ്റ്‌സിറ്റി : കുവൈറ്റ് എയർവേസിന് ആദ്യ എയർബസ് എ320 നിയോ ഡെലിവറി ലഭിച്ചു. 2026 ന് മുമ്പ് ഡെലിവറി ലഭിക്കും വിധം 15 എയർബസ് എ 320 നിയോ ഉൾപ്പടെ 28 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിട്ടുള്ളത്. നിലവിൽ 10 ബോയിംഗ് 777-333 ഇആർ വിമാനങ്ങളാണ് ഫ്‌ളീറ്റിലുള്ളത്.

134 സീറ്റുകളുള്ള 15 എ 320 നിയോ വിമാനങ്ങൾളും 10 എയർബസ് എ350 എക്‌സ് ഡബ്ല്യു ബി വിമാനങ്ങളും വാങ്ങാനാണ് കുവൈറ്റ് എയർവേസ് 2013 ൽ ഓർഡർ നൽകിയത്. 220-260 സീറ്റുകളുള്ള 8 എയർബസ് എ330-800 വിമാനങ്ങൾ വാങ്ങാൻ 2018 ഒക്‌ടോബറിൽ ഓർഡർ നൽകി. കൂടാതെ എ 320 നിയോ, എ 330 വിഭാഗത്തിലുള്ള 12 വിമാനങ്ങൾ ലീസിന് എടുക്കാനും ധാരണയുണ്ട്. 2026 ൽ 38 പുതിയ വിമാനങ്ങൾ കുവൈറ്റ് എയർവേസ് ഫ്‌ളീറ്റിലുണ്ടാകും.