കുവൈത്ത് എയര്‍വെയ്‌സില്‍ പ്രവാസി മലയാളികള്‍ക്ക് ഏഴുശതമാനം നിരക്കിളവ്

Posted on: February 19, 2020

തിരുവനന്തപുരം : പ്രവാസിമലയാളികള്‍ക്ക് ആശ്വാസമായി കുവൈത്ത് എയര്‍വെയ്‌സില്‍ നോര്‍ക്കഫെയര്‍ എന്ന ആനുകൂല്യം നിലവില്‍വന്നു. മുഖ്യമന്ത്രി പണറായി വിജയന്റെ സാന്നിധ്യത്തില്‍ നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെയ ഹരികൃഷ്ണന്‍ നമ്പൂതിരിയും കുവൈത്ത് എയര്‍വെയ്‌സ് സെയില്‍സ് മാനേജര്‍ സുധീര്‍ മേത്തയും ധാരണാപത്രം ഒപ്പുവെച്ചു.

കുവൈത്ത് എയര്‍വെയ്‌സില്‍ യാത്രചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് അടിസ്ഥാന യാത്രാനിരക്കില്‍ ഏഴുശതമാനം ഇളവുംകിട്ടും. നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസിക്കും ജീവിത പങ്കാളിക്കും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഇളവുണ്ടാകും. തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് ഫെബ്രുവരി 20 മുതല്‍ ലഭിക്കും.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍, ജോയിന്റ് സെക്രട്ടറി കെ. ജനാര്‍ദനന്‍, നോര്‍ക്ക റൂട്‌സ് ജനറല്‍ മാനേജര്‍ ഡി. ജഗദീശ് തുടങ്ങിയവര്‍ പങ്കെടുത്തു.

കുവൈത്ത് എയര്‍വെയ്‌സിന്റെ വെബ്‌സൈറ്റിലൂടെും എയര്‍വെയ്‌സിന്റെ ഇന്ത്യയിലെ സെയില്‍സ് ഓഫീസുകള്‍ മുഖേനയും പ്രവാസി മലയാളികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. വിവരങ്ങള്‍ നോര്‍ക്ക റൂട്‌സിന്റെ ടോള്‍ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്ന്), 00918802012345

TAGS: Kuwait Airways |