കുവൈറ്റിലേക്ക് 30 ടണ്‍ പച്ചക്കറി കയറ്റി അയയ്ക്കും

Posted on: April 3, 2020

നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 30 ടണ്‍ പച്ചക്കറികള്‍ വെള്ളിയാഴ്ച കുവൈത്തിലേക്ക് കയറ്റി അയയ്ക്കും.

കുവൈത്ത് എയര്‍വേഴ്‌സിന്റെ കാര്‍ഗോ വിമാനത്തിലാണ് പച്ചക്കറികള്‍ അയയ്ക്കുന്നത്. വൈകീട്ട് 4.30 ന് നെടുമ്പാശ്ശേരിയില്‍ എത്തുന്ന വിമാനം 6.30 ന് പച്ചക്കറികളുമായി മടങ്ങും. ലുലു ഗ്രൂപ്പാണ് കുവൈത്തിലേക്ക് പച്ചക്കറികള്‍ കയറ്റി അയയ്ക്കുന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്ന നെടുമ്പാശ്ശേരിയില്‍ അത്യാവശ്യ സര്‍വീസുകള്‍ക്ക് കാര്‍ഗോ വിമാനങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ അനുമതി നല്‍കുന്നത്.