കുവൈറ്റ് എയര്‍വേസ് വിമാനം കണ്ണൂരില്‍

Posted on: June 10, 2020

കണ്ണൂര്‍ : വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രവാസികളുമായി കുവൈറ്റ് എയര്‍വേസ് വിമാനം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തി. ഇതാദ്യമായാണ് വിദേശകമ്പനിയുടെ വിമാനം കണ്ണൂരിലിറങ്ങുന്നത്.

ഹൈദരാബാദ് വഴിയെത്തിയ ചാര്‍ട്ടേഡ് വിമാനം ഇന്നലെ രാത്രി 7.03നാണ് കണ്ണൂരിലിറങ്ങിയത്. കെയു1635 വൈഡ് ബോഡി വിമാനത്തില്‍ 56 യാത്രക്കാരാണ് കണ്ണൂരിലിറങ്ങാനുണ്ടായിരുന്നത്. 230 പേരെ ഉള്‍ക്കൊള്ളാനാകുന്നവിമാനമാണിത്. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയശേഷം ആദ്യമായാണ് വൈഡ് ബോഡി എയര്‍ക്രാഫ്റ്റ് ഇവിടെയിറക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയത്.

TAGS: Kuwait Airways |