April 2024
കുവൈറ്റ് എയർവേസിന് ആദ്യ എയർബസ് എ320 നിയോ ഡെലിവറി ലഭിച്ചു
Posted on: September 1, 2019
കുവൈറ്റ്സിറ്റി : കുവൈറ്റ് എയർവേസിന് ആദ്യ എയർബസ് എ320 നിയോ ഡെലിവറി ലഭിച്ചു. 2026 ന് മുമ്പ് ഡെലിവറി ലഭിക്കും വിധം 15 എയർബസ് എ 320 നിയോ ഉൾപ്പടെ 28 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിട്ടുള്ളത്. നിലവിൽ 10 ബോയിംഗ് 777-333 ഇആർ വിമാനങ്ങളാണ് ഫ്ളീറ്റിലുള്ളത്.
134 സീറ്റുകളുള്ള 15 എ 320 നിയോ വിമാനങ്ങൾളും 10 എയർബസ് എ350 എക്സ് ഡബ്ല്യു ബി വിമാനങ്ങളും വാങ്ങാനാണ് കുവൈറ്റ് എയർവേസ് 2013 ൽ ഓർഡർ നൽകിയത്. 220-260 സീറ്റുകളുള്ള 8 എയർബസ് എ330-800 വിമാനങ്ങൾ വാങ്ങാൻ 2018 ഒക്ടോബറിൽ ഓർഡർ നൽകി. കൂടാതെ എ 320 നിയോ, എ 330 വിഭാഗത്തിലുള്ള 12 വിമാനങ്ങൾ ലീസിന് എടുക്കാനും ധാരണയുണ്ട്. 2026 ൽ 38 പുതിയ വിമാനങ്ങൾ കുവൈറ്റ് എയർവേസ് ഫ്ളീറ്റിലുണ്ടാകും.
TAGS: Airbus A320neo | Kathemah | Kuwait Airways |
കുവൈറ്റിലേക്കുള്ള വിമാനങ്ങളിൽ പരമാവധി 35 യാത്രക്കാർ മാത്രം
ജസീറ, കുവൈത്ത് എയര്‍വേസുകള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ കുവൈത്തില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്നു
കുവൈറ്റ് എയര്‍വേസ് വിമാനം കണ്ണൂരില്‍
കുവൈറ്റിലേക്ക് 30 ടണ്‍ പച്ചക്കറി കയറ്റി അയയ്ക്കും
കുവൈത്ത് എയര്‍വെയ്സില്‍ പ്രവാസി മലയാളികള്‍ക്ക് ഏഴുശതമാനം നിരക്കിളവ്