കൊച്ചി വിമാനത്താവളം നവംബർ 20 മുതൽ പകൽ അടച്ചിടും

Posted on: September 1, 2019

കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളം റൺവേ റീടാറിംഗിനായി നവംബർ 20 മുതൽ മാർച്ച് 23 വരെ പകൽ അടച്ചിടും. രാവിലെ 10 മുതൽ വൈകുന്നേരം ആറു വരെയാണ് വിമാനസർവീസുകൾ നിർത്തിവെയ്ക്കുന്നത്.

വൈകുന്നേരം ആറു മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കും. റൺവേ അടച്ചിടുന്നത് ഡൽഹിയിലേക്കും മുംബൈയിലേക്കുമുള്ള ആഭ്യന്തര സർവീസുകളെയാണ് കൂടുതലായി ബാധിക്കുന്നത്.