പാലാ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 23 ന്

Posted on: August 25, 2019

തിരുവനന്തപുരം : കെ. എം. മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പാല നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 23 ന് നടക്കും. സെപ്റ്റംബർ 27 ന് ആണ് വോട്ടെണ്ണൽ. സെപ്റ്റംബർ നാല് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കോട്ടയം ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

നാളെ ചേരുന്ന യുഡിഎഫ് യോഗം പാലാ ഉപതെരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്യും. തെരഞ്ഞെടുപ്പ് കേസ് നിലനിൽക്കുന്നതിനാൽ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വൈകും.