പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററില്‍ ഐ.ഐ.റ്റി. എയിംസ് പ്രവേശന പരീക്ഷാ കോഴ്‌സുകള്‍

Posted on: September 11, 2020

കോട്ടയം : മൂന്നുപതിറ്റാണ്ടായി മെഡിക്കല്‍ എന്‍ജിനീയറിംഗ് കോച്ചിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന, കേരളത്തില്‍നിന്ന് കൂടുതല്‍ കുട്ടികളെ പ്രവേശന പരീക്ഷകളില്‍ വിജയിപ്പിക്കുന്ന പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററില്‍ ഐ.ഐ.റ്റി/എയിംസ് തുടങ്ങിയ പ്രവേശനപരീക്ഷകള്‍ക്കായി പരിശീലനം നല്‍കുന്നു.

10-ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള പ്രവേശനപരീക്ഷ 2020 ഒക്ടോബര്‍ 4-നും 5, 6, 7, 8, 9 ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള ഫൗണ്ടേഷന്‍, ഇന്റഗ്രേറ്റഡ് ക്ലാസുകളിലേക്കുള്ള പ്രവേശനപരീക്ഷ നവംബര്‍ 1-നും നടത്തും.

ഓണ്‍ലൈനായാണ് പരീക്ഷ. സെലക്ഷന്‍ ലഭിക്കുന്ന കുട്ടികള്‍ക്ക് വീണ്ടും നടത്തുന്ന പരീക്ഷയില്‍ ഒന്നാം സമ്മാനം 10 ലക്ഷം രൂപയും രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനം 4 ലക്ഷം രൂപയും മറ്റനേകം സ്‌കോളര്‍ഷിപ്പുകളും നല്‍കും.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യങ്ങളും ലഭിക്കും. രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി മാത്രം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും www.brilliantpala.org/brilliantpala.in