സൈനിക വിമാനങ്ങൾ ഇറങ്ങാൻ സിയാലും നാവികസേനയുമായി ധാരണ

Posted on: August 14, 2019

കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സൈനിക വിമാനങ്ങൾ ഇറങ്ങാനുള്ള ധാരണാപത്രത്തിൽ നാവിക സേനയുടെ നേവൽ എയർ എൻക്ലേവും സിയാൽ അധികൃതരും ഒപ്പുവെച്ചു. സൈനിക വിമാനങ്ങൾക്കായി ടാക്‌സി വേ, ഹാംഗർ, സപ്പോർട്ട് ബേസ് എന്നിവ നേരത്തെ തന്നെ വിമാനത്താവളത്തിലുണ്ടായിരുന്നു. ഇനി മുതൽ സൈനിക വിമാനങ്ങൾ ഇറങ്ങാൻ റൺവേ ഉപയോഗിക്കാനാകും.

ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ വ്യക്തമാക്കുന്ന ധാരണാപത്രത്തിൽ നേവൽ എയർ എൻക്ലേവ് ഓഫീസർ ഇൻ ചാർജ് ക്യാപ്റ്റൻ എസ്. സതീഷ്‌കുമാർ, സിയാൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.സി.കെ. നായർ എന്നിവർ ഒപ്പുവെച്ചു.

TAGS: Cial |