നെടുമ്പാശേരിയിൽ നിന്ന് വിമാന സർവീസുകൾ പുനരാരംഭിച്ചു

Posted on: August 11, 2019

കൊച്ചി : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാന സർവീസുകൾ പുനരാരംഭിച്ചു. അബുദാബിയിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനം ഉച്ചയ്ക്ക് 12 മണിയോടെ സുരക്ഷിതമായി ലാൻഡ് ചെയ്തു.

തുടർന്ന് ഷെഡ്യൂൾ അനുസരിച്ച് മറ്റ് സർവീസുകളും തുടങ്ങി. പെരിയാർ കരകവിഞ്ഞതിനെ തുടർന്ന് നാല് ദിവസം മുമ്പാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടത്. കൊച്ചിയിലേക്കുള്ള വിമാനസർവീസുകൾ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുകയായിരുന്നു.