ജിയോ പ്രളയ ബാധിത പ്രദേശങ്ങളിൽ നെറ്റവർക്ക് ലഭ്യത ഉറപ്പുവരുത്തി

Posted on: August 11, 2019

കൊച്ചി : ജിയോ 7 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്സും ഡാറ്റയും സൗജന്യമായി നൽകുന്നു. ജിയോ ഉപയോക്താക്കൾ അവസാനമായി ഫോൺ ഉപയോഗിച്ച സ്ഥല വിവരങ്ങൾ 1948 എന്ന നമ്പറിലൂടെ അറിയാനുള്ള സംവിധാനം ജിയോ ഒരുക്കിയിട്ടുണ്ട്.

കൂടാതെ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഹെൽപ് ലൈൻ നമ്പറും ജിയോ നെറ്റവർക്കിൽ തുറന്നിട്ടുള്ളതായി ജിയോ അധികൃതർ അറിയിച്ചു .

ചൂരൽമലയിൽ ബി എസ് എൻ എൽ നെറ്റവർക്ക് പുനഃസ്ഥാപിക്കാനായി 10 എംബിപിഎസ് ബാൻഡ് വിഡ്ത് ജിയോ നെറ്റവർക്ക് സൗജന്യമായി നൽകി. മണ്ണിടിച്ചിലിൽ ബി എസ് എൻ എൽ ഫൈബർ തകരറിലായതിനാൽ ചൂരൽമല മുതൽ പുതുർവയൽ വരെയുള്ള നെറ്റവർക്ക് ജിയോ വഴിയാണ് ലഭ്യമാക്കിയിട്ടുള്ളത്. മറ്റ് പ്രളയ ബാധിത പ്രദേശങ്ങളിലുള്ള നെറ്റവർക്ക് ലഭ്യത ജിയോ ഉറപ്പു വരുത്തുന്നുണ്ട്.

TAGS: Jio | Reliance Jio |