ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചു

Posted on: July 28, 2019

ന്യൂഡൽഹി : ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാൻ ജി എസ് ടി കൗൺസിൽ തീരുമാനിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജറിനുള്ള നികുതി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കി.

പന്ത്രണ്ടിൽ കൂടുതൽപേർക്ക് യാത്ര ചെയ്യാവുന്ന ഇലക്ട്രിക് വാഹനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാടകയ്‌ക്കെടുത്താൽ നികുതി ഇളവ് ലഭിക്കും. പുതുക്കിയ നിരക്കുകൾ ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും.