ടാറ്റാ മോട്ടോഴ്‌സ് ഇലക്ട്രിക് വാഹനങ്ങൾക്കായി 500 ചാർജിംഗ് സ്‌റ്റേഷനുകൾ സ്ഥാപിക്കും

Posted on: August 3, 2019

മുംബൈ : ടാറ്റാ മോട്ടോഴ്‌സ് ഇലക്ട്രിക് വാഹനങ്ങൾക്കായി അടുത്ത രണ്ട് വർഷങ്ങളിൽ 500 ഫാസ്റ്റ് ചാർജിംഗ് സ്‌റ്റേഷനുകൾ സ്ഥാപിക്കും. ടാറ്റാ പവറിന്റെ സഹകരണത്തോടെ മുംബൈ, ഡൽഹി, പൂനെ, ബംഗലുരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്.

ഈവർഷം അവസാനത്തോടെ 300 ഫാസ്റ്റ് ചാർജിംഗ് സ്‌റ്റേഷനുകൾ നിലവിൽ വരും. അടുത്ത 18 മാസത്തിനുള്ളിൽ നാല് ഇലക്ട്രിക് കാറുകൾ പുറത്തിറക്കുമെന്ന് നേരത്തെ ടാറ്റാ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരുന്നു. ഒറ്റ ചാർജിൽ 200 കിലോമീറ്റർ സഞ്ചാരിക്കാവുന്ന വാഹനങ്ങളായിരിക്കും ഇവ.