ആദായനികുതി റിട്ടേൺ ഓഗസ്റ്റ് 31 വരെ സമർപ്പിക്കാം

Posted on: July 24, 2019

ന്യൂഡൽഹി : ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാനതീയതി ഒരു മാസം കൂടി ദീർഘിപ്പിച്ചു. 2018-19 സാമ്പത്തിക വർഷത്തെ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആയിരുന്നു. പുതുക്കിയ തീയതി അനുസരിച്ച് ഓഗസ്റ്റ് 31 വരെ സമർപ്പിക്കാം.

ശമ്പള വരുമാനക്കാർക്ക് സ്രോതസിൽ നിന്നും നികുതി പിടിക്കുന്നതിന്റെ രേഖയായ ഫോം 16 ലഭിക്കുന്നതിനുള്ള കാലതാമസം കണക്കിലെടുത്താണ് റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി നൽകുന്നതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചു.