ഓഗസ്റ്റ് 5 വരെ ആദായനികുതി റിട്ടേൺ ഫയൽചെയ്യാം

Posted on: July 31, 2017

ന്യൂഡൽഹി : ആദായനികുതി റിട്ടേൺ ഫയൽചെയ്യുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് അഞ്ചുവരെ കേന്ദ്രസർക്കാർ ദീർഘിപ്പച്ചു. ഓൺലൈനായി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.

ചാർട്ടേഡ് അക്കൗണ്ടന്റുമാർ ജി എസ് ടിയുമായി ബന്ധപ്പെട്ട തിരക്കിലായതിനാലും പാൻകാർഡ്, ആധാറുമായി ബന്ധപ്പെടുത്തേണ്ടതിനാലുമാണ് സമയ പരിധി നീട്ടിയതെന്നാണ് സൂചന.

നിലവിൽ 50 ശതമാനം നികുതിദായകർ മാത്രമാണ് പാൻകാർഡ്, ആധാർ ലിങ്ക് ചെയ്തിട്ടുള്ളത്. ഇനി മുതൽ വരുമാനം 50 ലക്ഷം രൂപയിൽ അധികമാണെങ്കിൽ ആസ്തി കൂടി വെളിപ്പെടുത്തേണ്ടി വരും.