ആദായനികുതി റിട്ടേൺ ഫയലിംഗിൽ 7.1 ശതമാനം വർധന

Posted on: September 2, 2018

ന്യൂഡൽഹി : രാജ്യത്തെ ആദായനികുതി റിട്ടേൺ ഫയലിംഗിൽ 7.1 ശതമാനം വർധനയുണ്ടായി. ഓഗസ്റ്റ് 31 വരെ 5.42 കോടി റിട്ടേണുകളാണ് ഫയൽ ചെയ്തത്. അവസാനദിവസം ഫയൽ ചെയ്യതത് 35 ലക്ഷം റിട്ടേണുകളാണ്.

കഴിഞ്ഞ വർഷം 3.17 കോടി റിട്ടേണുകളാണ് ഫയൽ ചെയ്യപ്പെട്ടത്. ശമ്പളവരുമാനക്കാരായ വ്യക്തികളുടെ റിട്ടേൺ ഫയലിംഗിൽ 54 ശതമാനം വർധനവുണ്ടായി.