ജ്യോതി ലാബ് അറ്റാദായത്തിൽ 89 ശതമാനം വർധന

Posted on: November 5, 2014

Ujala-Jyothy-Lab-big

ജ്യോതി ലബോറട്ടറീസിന്റെ അറ്റാദായം ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 89.9 ശതമാനം വർധിച്ചു. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 13.24 കോടിയിൽ നിന്ന് 25.14 കോടിയായി. വിറ്റുവരവ് 316.53 കോടിയിൽ നിന്ന് 16.2 ശതമാനം വർധിച്ച് 367.67 കോടി രൂപയായി.

നടപ്പുധനകാര്യവർഷത്തെ ആദ്യത്തെ ആറുമാസക്കാലത്ത് ജ്യോതി ലാബിന്റെ വിറ്റുവരവ് മുൻവർഷത്തെ 649.11 കോടിയിൽ നിന്ന് 16 ശതമാനം വർധിച്ച് 752.81 കോടിയായി. ഇക്കാലയളവിൽ അറ്റാദായം അറ്റാദായം 37.93 കോടിയിൽ നിന്ന് 78.2 ശതമാനം വർധിച്ച് 67.60 കോടിയായി.

രണ്ടാം ക്വാർട്ടറിൽ സോപ്പ്-ഡിറ്റർജന്റ് ബിസിനസ് 19.9 ശതമാനം വളർച്ചയോടെ 274.53 കോടിയായി. ഹോംകെയർ വിഭാഗം 2.8 ശതമാനം വർധിച്ച് 79.70 കോടി രൂപയായി.