വളര്‍ച്ചയിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു : പോള്‍ തോമസ്

Posted on: July 6, 2019

തൃശൂർ : സ്വാഗതാര്‍ഹമായ കേന്ദ്ര ബജറ്റാണ് ഇത്തവണത്തേതെന്ന് സിഐഐ കേരളാ ചാപ്റ്റര്‍ ചെയര്‍മാനും, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എം ഡി യും സിഒയുമായ കെ. പോള്‍തോമസ് പറഞ്ഞു.

വളര്‍ച്ചയിലും വികസനത്തിലും ബജറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്‍. ബി. എഫ്. സി. ഗാരന്റി ഫണ്ട് നിലവിലെ പണലഭ്യത പ്രതിസന്ധി ലഘൂകരിക്കും. എസ്. എച്ച്. ജി അംഗങ്ങള്‍ക്കുള്ള വായ്പകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും എം. എസ് എം., ഇലക്ട്രിക് വാഹനം എന്നിവയ്ക്കുള്ള പലിശ സബ്‌സിജി സമ്പദ് വ്യവസ്ഥയ്ക്ക് ഊന്നല്‍ നല്‍കുന്നതുമാണ് ബജറ്റെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.