ആന്ധ്ര വൈ എസ് ആർ കോൺഗ്രസ് തൂത്തുവാരി ; ജഗൻ മുഖ്യമന്ത്രിയാകും

Posted on: May 23, 2019

ഹൈദരാബാദ് : ആന്ധ്രപ്രദേശിൽ വൈ എസ് ആർ കോൺഗ്രസ് തരംഗം. സംസ്ഥാനത്തെ 25 ലോകസഭ സീറ്റും വൈ എസ് ആർ കോൺഗ്രസ് തൂത്തുവാരി. സംസ്ഥാന നിയമസഭയിലെ 175 സീറ്റുകളിൽ 150 ലും വൈ എസ് ആർ കോൺഗ്രസ് ലീഡ് ചെയ്യുകയാണ്. ജഗൻ മോഹൻ റെഡി സംസ്ഥാന മുഖ്യമന്ത്രിയായി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്യും.

പരാജയം സമ്മതിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാജി പ്രഖ്യാപിച്ചുകഴിഞ്ഞു. ചന്ദ്രബാബു നായിഡുവിന്റെ മകൻ നാര ലോകേഷും മംഗൾഗിരി മണ്ഡലത്തിൽ പരാജയപ്പെട്ടു.