ദേവേന്ദ്ര ഫട്‌നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും

Posted on: October 30, 2014

Devendra-Fadnavis-CS

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും. ഫട്‌നാവിസ് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവരുമായി കൂടികാഴ്ച നടത്തുന്നുണ്ട്. വാങ്കടെ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന് പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും. അമിതാഭ് ബച്ചൻ ഉൾപ്പടെയുള്ള ബോളിവുഡ് താരങ്ങളെയും ക്ഷണിച്ചിട്ടുണ്ട്.

അതേസമയം സഖ്യത്തിന്റെ കാര്യത്തിൽ നാളെ അന്തിമ തീരുമാനമുണ്ടാകണമെന്ന് ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്. 288 അംഗ നിയമസഭയിൽ ബിജെപിക്ക് 122 ഉം ശിവസേനയ്ക്ക് 63 ഉം എൻസിപിക്ക് 41 ഉം എംഎൽഎമാരാണുള്ളത്. ഒരു എംഎൽഎ മരണമടഞ്ഞതിനെ തുടർന്ന് ബിജെപി നിയമസഭാംഗങ്ങളുടെ എണ്ണം 121 ആയി കുറഞ്ഞു.