ഇത്തിഹാദിന് അബുദാബി-ഫുക്കറ്റ് സർവീസ്

Posted on: October 27, 2014

Etihad-Boeing-777-300ER-bigഇത്തിഹാദ് എയർവേസ് അബുദാബിയിൽ നിന്ന് തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് നോൺസ്‌റ്റേപ്പ് ഫ്‌ലൈറ്റ് (ഇ വൈ 430) സർവീസ് ആരംഭിച്ചു. ഇന്നലെ അബുദാബി സമയം രാവിലെ 8.40 ന് പുറപ്പെട്ട ആദ്യ ഫ്‌ലൈറ്റ് പ്രാദേശിക സമയം വൈകുന്നേരം ആറു മണിക്ക് ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു.

തെക്കു കിഴക്കൻ ഏഷ്യയിലെ ഇത്തിഹാദിന്റെ ഏഴാമത്തെ ഡെസ്റ്റിനേഷനാണ് ഫുക്കറ്റ്. 22 ബിസിനസ് ക്ലാസ് സീറ്റുകളും 240 ഇക്‌ണോമി ക്ലാസ് സീറ്റുകളുമുള്ള എ 330-200 വിമാനമാണ് അബുദാബി-ഫുക്കറ്റ് സർവീസിന് ഉപയോഗിക്കുന്നത്.

TAGS: Ethihad Airways |