സുന്ദർ പിച്ചായി ഗൂഗിൾ പ്രോഡക്ട്‌സ് ഹെഡ്

Posted on: October 26, 2014

Sundar-Pichai-Google-big

ഗുഗിളിന്റെ ആൻഡ്രോയ്ഡ് യൂണിറ്റ് മേധാവി സുന്ദർ പിച്ചായിക്ക് ഗ്ലോബൽ പ്രോഡക്ട്‌സ് ബിസിനസ് ഹെഡ് ആയി സ്ഥാനക്കയറ്റം. ഗൂഗിൾ മാപ്‌സ്, ഗുഗിൾ പ്ലസ്, കൊമേഴ്‌സ്, അഡ്വട്ടൈസിംഗ്, ഇൻഫ്രസ്ട്രക്ചർ തുടങ്ങിയ വിഭാഗങ്ങൾ സുന്ദർ പിച്ചായിയുടെ നേതൃത്വത്തിലാകുമെന്ന് ഗൂഗിൾ സിഇഒ ലാറി പേജ് വ്യക്തമാക്കി.

ലാറി പേജിന് റിപ്പോർട്ട് ചെയ്തിരുന്ന ആറ് എക്‌സിക്യൂട്ടീവുകൾ ഇനി മുതൽ പിച്ചായിക്ക് റിപ്പോർട്ട് ചെയ്യണം. ആൻഡ്രോയ്ഡിനു പുറമെ  എസ് വി പി, ക്രോം, ആപ്‌സ് എന്നിവയും സുന്ദർ പിച്ചായിയുടെ നിയന്ത്രണത്തിലാണ്.

ഖൊരക്പൂർ ഐഐടി, യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവാനിയയിലെ വാർട്ടൺ സ്‌കൂൾ, സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു ചെന്നൈ സ്വദേശിയായ സുന്ദർ പിച്ചായിയുടെ വിദ്യാഭ്യാസം. കുറച്ചുകാലം മക് കിൻസെ & കമ്പനിയിൽ പ്രവർത്തിച്ചു. 2004 ആണ് പിച്ചായ് ഗൂഗിളിൽ ചേർന്നത്.