കെ. എം. മാണിയുടെ സംസ്‌കാരം ഇന്ന് ; അന്ത്യാഞ്ജലി അർപ്പിക്കാൻ ജനസഹസ്രങ്ങൾ

Posted on: April 11, 2019

പാലാ : കേരള രാഷ്ട്രീയത്തിലെ അതികായനായ കെ. എം. മാണിയുടെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് പാലാ കത്തീഡ്രലിൽ നടക്കും. ഇന്നലെ രാവിലെ എറണാകുളം ലേക്ക്‌ഷോർ ആശുപത്രിയിൽ നിന്ന് ആരംഭിച്ച വിലാപയാത്ര ഇന്ന് രാവിലെ ഏഴരയോടെയാണ് പാലായിലെ വീട്ടിൽ എത്തിയത്. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാൻ പതിനായിരങ്ങളാണ് വിലാപയാത്ര കടന്നുപോയ വഴികളിൽ കാത്തുനിന്നത്.

സോണിയ ഗാന്ധിക്ക് വേണ്ടി എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കും രാഹുൽ ഗാന്ധിക്ക് വേണ്ടി സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലും കെ. എം. മാണിയുടെ വസതിയിലെത്തി റീത്ത് സമർപ്പിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ. കെ. ആ്ന്റണി, നടൻ മമ്മുട്ടി തുടങ്ങി നിരവധി പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കരിങ്ങോഴയ്ക്കൽ തറവാട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച് മൂന്നിന് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ സംസ്‌കാരം നടത്തും.

TAGS: K.M. Mani |