02
Thursday
May 2024
May 2024
ജെറ്റ് എയർവേസ് : താത്പര്യപത്ര സമർപ്പണം നാളെ വരെ
Posted on: April 9, 2019
മുംബൈ : ജെറ്റ് എയർവേസ് ഓഹരികൾ വാങ്ങാൻ താത്പര്യമുള്ള നിക്ഷേപകർക്ക് നാളെ വരെ താത്പര്യപത്രം സമർപ്പിക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 26 ബാങ്കുകളുടെ കൺസോർഷ്യത്തിന്റെ നിയന്ത്രണത്തിലാണ് ജെറ്റ് എയർവേസ്. 8000 കോടിയുടെ വായ്പാ കുടിശികയാണ് ജെറ്റ് എയർവേസിനുള്ളത്.
ജെറ്റ് എയർവേസിന്റെ 26 ശതമാനം ഓഹരികൾ സ്ഥാപകൻ നരേഷ് ഗോയലിന്റെയും ഭാര്യ അനിത ഗോയലിന്റെയും നിയന്ത്രണത്തിലാണ്. ഇത്തിഹാദ് എയർവേസിന് 24 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. 31.2 ശതമാനം ഓഹരികൾ വിൽക്കാനാണ് ബാങ്കുകളുടെ നീക്കം.
TAGS: Jet Airways | Naresh Goyal |
News in this Section
Trending News