വായ്പാ തുക ഓഹരിയാക്കാൻ ജെറ്റ് എയർവേസ് ബോർഡിന്റെ അംഗീകാരം

Posted on: March 27, 2019

ന്യൂഡൽഹി : ജെറ്റ് എയർവേസിന്റെ 11.4 കോടി രൂപയുടെ ഓഹരികൾ ബാങ്കുകൾക്ക് കൈമാറും. ഇതോടെ എസ് ബ ിഐ യുടെ നേതൃത്വത്തിലുള്ള ബാങ്ക് കൂട്ടായ്മയാകും ഇനി കമ്പനിയുടെ മുഖ്യ ഓഹരി ഉടമകൾ. കമ്പനി ഡയറക് ടർ ബോർഡിൽ നിന്നും ചെയർമാൻ നരേഷ് ഗോയൽ, പത്‌നി അനിത ഗോയൽ, ഇത്തിഹാദ് എയർവേസ് നോമിനി കെവിൻ നൈറ്റ് എന്നിവർ രാജിവച്ചു. പ്രമോട്ടറുടെ രണ്ടു നോമിനികളും ഇത്തിഹാദിന്റെ ഒരു നോമിനിയും ബോർഡിൽ തുടരും. വായ്പ നൽകുന്നവരുടെ രണ്ടു നോമിനികളെയും ബോർഡിൽ ഉൾപ്പെടുത്തും.

1500 കോടി രൂപയാണ് ജെറ്റ് എയർവേസിന് വായ്പയായി നൽകുന്നത്. മുടങ്ങി കിടക്കുന്ന വായ്പകൾ തീർക്കുന്നതിന് നടപടികളുണ്ടാകും. പുതിയ നീക്കത്തോടെ നിലത്തിറക്കിയ ഫ്‌ളൈറ്റുകളെല്ലാം പുനരാരംഭിക്കും. സാമ്പത്തിക, പ്രവർത്തന മികവുകൾ നിരീക്ഷിക്കുന്നതിനായി ഇടക്കാല മാനേജ്‌മെന്റ് കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്. ബോർഡ് ഓഫ് ഡയറക്‌ടേസിന്റെയും മക്കിൻസെ കമ്പനിയുടെയും പൂർണ പിന്തുണയും ഇതിനുണ്ടാകും. തീരുമാനം അനുസരിച്ച് വായ്പക്കാർ പുതിയ നിക്ഷേപകർക്കുള്ള ഓഹരി വിൽപ്പന നടപടികൾ ഉടനെ ആരംഭിച്ച് ജൂണിൽ അവസാനിക്കുന്ന ആദ്യ ക്വാർട്ടറിൽ പൂർത്തിയാക്കും.

TAGS: Jet Airways |