ബിസിനസ് സ്‌കൂൾസ് അക്രെഡിറ്റേഷൻ കൗൺസിൽ ദക്ഷിണേഷ്യൻ കോൺഫറൻസ് സൈമിൽ

Posted on: March 5, 2019

കൊച്ചി : അക്രെഡിറ്റേഷൻ കൗൺസിൽ ഫോർ ബിസിനസ് സ്‌കൂൾസ് ആൻഡ് പ്രോഗ്രാംസിന്റെ (എ സി ബി എസ് പി) പത്താമത് ദക്ഷിണേഷ്യൻ മേഖലാ കോൺഫറൻസ് സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എന്റർപ്ര്യൂണർഷിപ്പ് (സൈം) കൊച്ചി ക്യാംപസ് മാർച്ച് ആറിന് വേദിയാകും. സംരംഭക നേതൃത്വ വികസനം ഒരു കല എന്നതായിരിക്കും സമ്മേളനത്തിന്റെ മുഖ്യപ്രമേയം. സൈം സ്ഥാപകൻ പ്രഫ. ജെ ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും.

റൊസാരിയോ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അലെജാൻഡ്രോ ചെയ്നിയായിരിക്കും മുഖ്യാതിഥി. എ സി ബി എസ് പി പ്രസിഡണ്ട് ജെഫ് ആൽഡർമാൻ അംഗങ്ങളെ അഭിസംബോധന ചെയ്യും. അക്രെഡിറ്റേഷൻ കൗൺസിൽ അംഗങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ഫാക്കൽട്ടികളും വിദ്യാർഥികളും കോൺഫറൻസിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

TAGS: Prof. J. Philip | XIME |