സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ചുള്ള ചർച്ച

Posted on: July 31, 2019

കൊച്ചി : കളമശേരിയിലെ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് എൻട്രപ്രണര്ഷിപ്പ് കാമ്പസിൽ ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ചുള്ള പാനൽ ചർച്ച സംഘടിപ്പിച്ചു. സൈം സൊസൈറ്റി പ്രസിഡൻറ് പി.സി. സിറിയക് മോഡറേറ്ററായിരുന്നു. കാലിക്കറ്റ് സർവകലാശാല ഇൻറ്റർ യൂണിവേഴ്സിറ്റി സെൻറർ ഫോർ ഫിനാൻഷ്യൽ ഇക്കണോമിക്‌സ് ആൻഡ് എൻജിനീയറിംഗ് മുൻ കോർഡിനേറ്റർ ഡോ. ഇ. എം. തോമസ് മുഖ്യപ്രഭാഷണം നടത്തി.

ഡോ. പ്രശാന്ത് പാലക്കാപ്പള്ളിൽ സിഎംഐ, ഡോ. ജെയ്‌സൺ മുളേരിക്കൽസി.എംഐ, ്പ്രഫ. കൊച്ചുറാണി ജോസഫ്, ഡോ.ചാക്കോച്ചൻ ഞാവള്ളിൽ എന്നിവർ ചർച്ച നയിച്ചു. ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കൃത്യതയും വ്യക്തമായ ദിശാബോധവും മൂല്യതയും കൈവരിക്കുന്നതിനായി വിദ്യാഭ്യാസ നയത്തിലെ അന്തസത്ത ഉൾക്കൊള്ളുന്നതായി ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസമേഖലയിലെ കോർപ്പറേറ്റ്വത്ക്കരണം, ഓട്ടണോമസ് സംവിധാനം, പ്രത്യേക ഭാഷ പഠനം തുടങ്ങിയ കാര്യങ്ങളിൽ പാനലിസ്റ്റുകൾ ആശങ്ക രേഖപ്പെടുത്തി.

TAGS: XIME |