നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് സംരംഭകരാകാം : പ്രഫ. ജെ. ഫിലിപ്പ്

Posted on: October 12, 2020

കൊച്ചി : കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നു ഗള്‍ഫില്‍ നിന്നു തിരിച്ചെത്തുന്ന പ്രഫഷനലുകള്‍ ക്കെല്ലാം മികച്ച തൊഴില്‍ ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ സ്വന്തം സംരംഭമെന്ന ആശയത്തിനാണു വലിയ സാധ്യതയെന്നു സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ഒന്‍പനര്‍ ഷിപ് (സം) ചെയര്‍മാന്‍ പ്രഫ.ജെ.ഫിലിപ്.

ആ ലക്ഷ്യത്തോടെയാണു ഗള്‍ഫില്‍ നിന്നു തിരിച്ചുവരുന്നവര്‍ക്കു സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും സാങ്കേതിക സഹായങ്ങളും നല്‍കുന്നതിനായി സൈം പദ്ധതി നടപ്പാക്കുന്നത്. നവംബര്‍ 13, 14 തീയതികളില്‍ സെം കളമശേരി ക്യാംപസില്‍ 40 പേരെ ഉള്‍പ്പെടുത്തി ശില്‍പശാല സംഘടിപ്പിക്കും. പങ്കെടുക്കുന്നവരുടെ താല്‍പര്യവും മികവും പരിഗണിച്ച് ഉചിതമായ സംരംഭങ്ങള്‍ കണ്ടെത്താനും മൂലധന സമാഹരണം, ഉത്പന്ന വികസനം, മാര്‍ക്കറ്റിംഗ് തുടങ്ങിയ കാര്യങ്ങളില്‍ സഹായിക്കാനുമാണു ശില്‍പശാല. കൂടുതല്‍ പേര്‍ക്കായി പിന്നീടു സമാനമായ ശില്‍പശാലകള്‍ സംഘടിപ്പിക്കും.

സംരംഭകരായി മാറുന്നവര്‍ക്കു തുടര്‍ന്നും മാര്‍ഗനിര്‍ദേശം നല്‍കുന്നതിനായി മെന്റര്‍ഷിപ് പദ്ധതിയും നടപ്പാക്കും. ഗള്‍ഫ് മലയാളികളുടെ പുനരധിവാസത്തിനു സര്‍ക്കാരിനു പുറമേയുള്ള സ്ഥാപനങ്ങള്‍ക്കും കാര്യമായ പങ്കുവഹിക്കാന്‍ കഴിയും. തയ്വാന്‍ മാതൃകയില്‍ കോണ്‍ടാക്ട് മാനുഫാക്ചറിങ് ഹബ്ബായി മാറാന്‍ കേരളത്തിനു സാധ്യതയുണ്ട്.

പുതിയൊരു വികസന ദര്‍ശനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാനേജ്‌മെന്റ് പ്രാവീണ്യം നല്‍കാനാണു ശില്പശാലയെ ന്ന് സെം കൊച്ചി ശാഖ ചെയര്‍മാന്‍ ഡോ.ജെ. അലക്‌സാണ്ടര്‍ പറഞ്ഞു.

കെഎസ്‌ഐഡിസി ചെയര്‍മാന്‍ കിസ്മി ഫെര്‍ണാണ്ടസ്, കെഎഫ്‌സി ചെയര്‍മാന്‍ ടോമിന്‍ തച്ചങ്കരി, നോര്‍ക്ക, ടൈ കേരള, ാര്‍ട്ടപ് മിഷന്‍, ഫെഡറല്‍ ബാങ്ക്, സൗത്ത് ബാങ്ക് തുടങ്ങിയവയുടെ പ്രതിനിധികള്‍, പ്രമുഖ സംരംഭകരായ നവാസ് മീരാന്‍, ജോസ് ഡൊമിനിക് തുടങ്ങിയവര്‍ പങ്കെടുക്കും.