സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ചുള്ള ചര്‍ച്ച

Posted on: July 25, 2019


കൊച്ചി: കേരളത്തിലെ സ്‌കൂളുകളിലെയും കോളേജുകളിലെയും അധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും സമ്മേളനം നാളെ (ജൂലൈ 26) കളമശേരിയിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്‍ട്രപ്രൂണര്ഷിപ്പ് ക്യാമ്പസില്‍ നടക്കും. ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 മണി വരെ നടക്കുന്ന സമ്മേളനത്തില്‍ ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ച് ചര്‍ച്ച ചെയ്യും.

മുന്‍ കര്‍ണാടക മന്ത്രിയും ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ.ജെ. അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ.എം. ഫ്രാന്‍സിസ്, ഡോ.ഇ.എം. തോമസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ.ജോര്‍ജ് മഠത്തിപ്പറമ്പില്‍, ക്യാപ്റ്റന്‍ കെ.സി.സിറിയക്, ഡോ. പ്രശാന്ത് പാലക്കാപ്പള്ളില്‍ സി.എം.ഐ, ഡോ. ജെയ്‌സണ്‍ മുളേരിക്കല്‍സി.എംഐ, ഡോ.സ്റ്റീഫന്‍ മാത്യു, പ്രൊഫ. കൊച്ചുറാണി ജോസഫ്, ഡോ.തോമസ് പാനക്കളം, ഡോ.ചാക്കോച്ചന്‍ ഞാവള്ളില്‍, ഡോ.ആഷ തോമസ്, മോളി സിറില്‍ എന്നിവര്‍ ചര്‍ച്ച നയിക്കും.

TAGS: XIME |