എക്‌സ്. ഐ. എം. ഇ യില്‍ ദേശീയ സെമിനാര്‍

Posted on: December 19, 2019

കൊച്ചി : സേവ്യര്‍ ഇന്‍സ്റ്റിററ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ഓണ്‍ ട്രപ്രണര്‍ഷിപ്പ് (എക്‌സ്. ഐ. എം. ഇ.). മേക് ഇന്‍ ഇന്ത്യ, മേക്കിംഗ് ഇറ്റ് വര്‍ക്ക് എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 2020 ജനുവരി 10,11 തീയതികളില്‍ ബംഗളൂരുവിലാണ് പരിപാടി.

മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പുരോഗതി, വെല്ലുവിളികള്‍, പ്രശ്‌നപരിഹാരങ്ങള്‍ എന്നീ വിഷയങ്ങള്‍ സെമിനാര്‍ ചര്‍ച്ച ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍. വിദ്യാഭ്യാസ പിചക്ഷണര്‍. ഗവേഷകര്‍. ബിസിനസ് മാനേജര്‍മാര്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും.
ഓട്ടോമൊബൈല്‍, ബയോ ടെക്‌നോളജി, ഇന്‍ഫ്രാസ്ട്രക്ചര്‍ ഓയില്‍ ആന്റ് ഗ്യാസ്, ടെക്‌സറ്റെല്‍, ഓട്ടോ കംപോണന്റ്‌സ് തുടങ്ങിയ വ്യവസായ മേഖലകളില്‍ നിന്നുള്ള ഉന്നതരും സംബന്ധിക്കും.

TAGS: XIME |