പ്രവാസികള്‍ക്കായി സൈം ശില്പശാല

Posted on: February 1, 2021

കൊച്ചി: ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്കായി സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് കൊച്ചി കാമ്പസില്‍ നടത്തിയ ശില്പശാല സമാപിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ഫൗണ്ടര്‍ പ്രൊഫ. ജെ. ഫിലിപ്പ്, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ. ജെ. അലക്‌സാണ്ടര്‍, കൊച്ചി ചെയര്‍മാന്‍ അംബാസഡര്‍ സി.പി. രവീന്ദ്രനാഥന്‍, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ േപ്രാജക്ട് ഡയറക്ടര്‍ മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു.

TAGS: XIME |