സേവ്യർ ഇൻസ്റ്റിട്ട്യുട്ടിൽ ക്വിസ് മത്സരം

Posted on: February 24, 2019

കൊച്ചി : സേവ്യർ ഇൻസ്റ്റിട്ട്യുട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് എൻട്രപ്രൂണർഷിപ്പ് (സൈം) കൊച്ചി ക്യാമ്പസിൽ ഫെബ്രുവരി 27 ന് ക്യൂ – രിയോസിറ്റി എന്ന പേരിൽ അഖില കേരള ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ദക്ഷിണേന്ത്യയിലെ ആർട്‌സ്, സയൻസ്, എൻജിനീയറിംഗ് അണ്ടർ ഗ്രാജുവേറ്റ് അവസാന വർഷ വിദ്യാർഥികൾക്ക് പങ്കെടുക്കാം. വിജയികൾക്ക് 25000 രൂപയും രണ്ടാം സ്ഥാനത്ത് എത്തുന്നവർക്ക് 15000 രൂപയും സമ്മാനമായി ലഭിക്കും. താത്പര്യമുള്ള വിദ്യാർഥികൾക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കില്ല.

രണ്ടംഗങ്ങളുള്ള ടീമുകളാണ് രജിസ്റ്റർ ചെയേണ്ടത്. വിദ്യാർഥികളുടെ തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക് അസിസ്റ്റന്റ് പ്രഫസർ രാഹുൽ ലക്ഷ്മൺ (9744889274).

TAGS: Prof. J. Philip | XIME |