ഹെൽത്ത്‌കെയർ മേഖലയിൽ 40 ലക്ഷം തൊഴിൽ അവസരങ്ങളെന്ന് അസോചം

Posted on: October 7, 2014

Assocham-logo

ആരോഗ്യപരിപാലന വ്യവസായരംഗത്തെ തൊഴിൽ അവസരങ്ങൾ 2020 ആകുന്നതോടെ 40 ലക്ഷം ആയി ഉയരുമെന്ന് അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ (അസോചാം) യുടെ വിലയിരുത്തൽ. ഇതിനനുസരിച്ച് ആരോഗ്യടൂറിസം രംഗത്തും വൻ കുതിച്ചുകയറ്റത്തോടെ 30 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. യൂണിവേഴ്‌സൽ ഹെൽത്ത് കവറേജ് സംരക്ഷണത്തിന്റെ ആവശ്യകതയും ഇതോടൊപ്പം ഉയർന്നിരിക്കുകയാണെന്ന് അസോചാം ചൂണ്ടിക്കാട്ടി.

ആരോഗ്യപരിപാലന വ്യവസായരംഗത്തെ വാർഷിക വളർച്ചാനിരക്കിൽ 15 ശതമാനം വർധന രേഖപ്പെടുത്തി. ഈ വർഷം 6.25 ലക്ഷം കോടി രൂപയായിരുന്നത് മൂന്നിരട്ടി വർധിച്ച് 2020 ൽ 17 ലക്ഷം കോടി രൂപയാകുമെന്നു കണക്കാക്കുന്നു.
ഇന്ത്യൻ ഫാർമസി ഇൻഡസ്ട്രിയുടെ ആരോഗ്യപരിപാലന സേവന രംഗത്തുളള നിക്ഷേപത്തിന്റെ നിരക്കിലും വൻ വർധനയാണ് ഇതോടൊപ്പം പ്രതീക്ഷിക്കുന്നത്. ഈ വർഷം 1.92 ലക്ഷം കോടി രൂപ, 2020 ആകുമ്പോഴേക്കും 3.33 ലക്ഷം കോടി രൂപയുടേതാകും. ഈ മേഖലയിലേക്ക് നിക്ഷേപസാധ്യതകളെ കൂടുതലായി ആകർഷിക്കുന്ന ഘടകവും ഈ വളർച്ചയാണ്.

TAGS: Assocham |