ജെറ്റ് എയർവേസ് വിമാനം എയർഗട്ടറിൽ വീണു വൻദുരന്തം ഒഴിവായി

Posted on: October 5, 2014

Jet-Airways-Boeing-737-800-

ജെറ്റ് എയർവേസ് വിമാനം എയർഗട്ടറിൽ വീണ്, മൂന്നു പേർക്കു പരിക്കേറ്റു. ദമാമിൽ നിന്ന് ഇന്നലെ രാത്രി തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ബോയിംഗ് 737-800 (9w565) വിമാനമാണ് തലനാരിഴയ്ക്ക് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. ദമാമിൽ നിന്ന് പുറപ്പെട്ട് ഒരു മണിക്കൂർ കഴിഞ്ഞ്, പറക്കുന്നതിനിടെ വിമാനം 30 അടി താഴേക്കു വീഴുകയായിരുന്നു.

രണ്ടു മിനിട്ടിനുള്ളിൽ സാധാരണ നില കൈവരിക്കാനായെങ്കിലും യാത്രക്കാർ കാര്യമറിയാതെ പരിഭ്രാന്തരായി. വിമാനം തകരുകയാണെന്ന് സംശയിച്ച സ്ത്രീകളും കുട്ടികളും നിലവിളിച്ചു. വിമാനം ഇന്നു രാവിലെ ഏഴിന് സുരക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.