മാർക്ക് സുക്കർബെർഗ് 9 ന് ഇന്ത്യയിൽ

Posted on: October 2, 2014

Mark-Zuckerberg-big

ഫേസ് ബുക്ക് സിഇഒ മാർക്ക് സുക്കർബെർഗ് രണ്ടു ദിവസത്തെ ഇന്ത്യ സന്ദർശനത്തിന് ഒക്ടോബർ 9 ന് ഇന്ത്യയിലെത്തും. ന്യൂഡൽഹിയിൽ 9,10 തീയതികളിൽ സംഘടിപ്പിക്കുന്ന ഇന്റർനെറ്റ് ഓർഗ് സമ്മിറ്റിൽ പങ്കെടുക്കാനാണ് മാർക്ക് സുക്കർബെർഗ് എത്തുന്നത്. തുടർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുക്കർബെർഗ് കൂടിക്കാഴ്ച നടത്തും.

രാജ്യത്ത് ഇന്റർനെറ്റ് കണക്ടിവിറ്റി വർധിപ്പിക്കേണ്ടതു സംബന്ധിച്ച് പ്രധാനമന്ത്രിയുമായി അദ്ദേഹം ചർച്ച നടത്തും. കേന്ദ്രമന്ത്രിമാരുമായും മാർക്ക് സുക്കർബെർഗ് കൂടിക്കാഴ്ച നടത്തിയേക്കും. ഫേസ് ബുക്കിന് ഇന്ത്യയിൽ 10 കോടി ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്.