ഖത്തർ കേരളത്തിന് 35 കോടിയുടെ സഹായം നൽകും

Posted on: August 19, 2018

ദോഹ : പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിന് ഖത്തറിന്റെ സഹായം. പ്രളയബാധിതരുടെ പുനരധിവാസത്തിനായി 35 കോടി രൂപ നൽകുമെന്ന് ഖത്തർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് ഖത്തർ ചാരിറ്റിക്ക് അമീർ നിർദേശം നൽകി.

കേരളം പ്രളയദുരന്തത്തിൽ നിന്ന് എത്രയും വേഗം കരകയറട്ടെയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ച സന്ദേശത്തിൽ അമീർ കുറിച്ചു.

ദുരന്തത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് അബ് ദുള്ള ബിൻ നാസർ ബിൻ ഖലീഫ അൽതാനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സന്ദേശമയച്ചിരുന്നു.