കോവിഡ് ട്രാക്കിംഗ് ആപ്പായ ഇഹ്തിറാസില്‍ ഖത്തര്‍ ഐഡി ഇല്ലാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം

Posted on: July 11, 2020

ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കോവിഡ് ട്രാക്കിംഗ് ആപ്പായ ഇഹ്തിറാസില്‍ ഖത്തര്‍ ഐഡി ഇല്ലാത്തവര്‍ക്കും ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്യാം. ആന്‍ഡ്രോയ്ഡ് പ്ലേ സ്റ്റോറില്‍ ലഭ്യമായ ഇഹ്തിറാസിന്റെ ഏറ്റവും പുതിയ അപ്ഡേഷനിലാണ് വിസാ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാനുള്ള ഒപ്ഷന്‍ നല്‍കിയിരിക്കുന്നത്.

പുതിയ അപ്ഡേറ്റ് പ്രകാരം ഹോം സ്‌ക്രീനില്‍ ക്യുഐഡി രജിസ്ട്രേഷന്‍, വിസ രജിസ്ട്രേഷന്‍ എന്നിങ്ങനെ രണ്ട് ഒപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. വിസാ ഒപ്ഷന്‍ തിരഞ്ഞെടുത്താല്‍ മൊബൈല്‍ നമ്പര്‍, വിസാ നമ്പര്‍, രാജ്യം എന്നിവ കൊടുത്ത് രജിസ്റ്റര്‍ ചെയ്യാം.

ഖത്തറിലെ ഹൈപര്‍ മാര്‍ക്കറ്റുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും ബാങ്കുകളും ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തവരെ പ്രവേശിപ്പിക്കില്ലെന്ന നിലപാടെടുത്തിരുന്നു. ഖത്തര്‍ ഐഡി ഇല്ലാത്തതിനാല്‍ സന്ദര്‍ശക വിസയിലെത്തിയ ഖത്തറിലെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. പുതിയ അപ്‌ഡേഷനോടെ ഈ പ്രശ്‌നത്തിന് പരിഹാരമാവും.

TAGS: EHTERAZ App | Qatar |