ഖത്തറില്‍ കുറഞ്ഞ വേതനം 1,000 റിയാല്‍

Posted on: September 1, 2020

ദോഹ: ഖത്തറില്‍ പ്രവാസി തൊഴിലാളികളുടെ മിനിമം വേതനം 1,000 റിയാല്‍ (ഏകദേശം 19,940 രൂപ ) ആക്കി നിശ്ചയിച്ചു. തൊഴില്‍ മാറ്റത്തിന് തൊഴിലുടമയുടെ അനുമതിയും ഇനി വേണ്ട.

ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പുതിയ വേതന നിയമത്തില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഒപ്പുവച്ചു. 6 മാസത്തിനുശേഷം പ്രാബല്യത്തിലാകും. ഭക്ഷണം, താമസസൗകര്യങ്ങള്‍ തൊഴിലുടമ നല്‍കുന്നില്ലെങ്കില്‍ 800 റിയാല്‍ (ഏകദേശം 15,950 രൂപ ) അധികം നല്‍കണം.