ഷെയ്ഖ് ഖാലിദ് പുതിയ ഖത്തര്‍ പ്രധാനമന്ത്രി

Posted on: January 29, 2020

ദോഹ : ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുള്‍ അസീസ് അല്ഡതാനി (51) ചുമതലയേറ്റു. രാജിവച്ച ഷെയ്ഖ് അബ്ദുള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിക്കു പകരമാണ് അമീര്‍ ഹിസ് ഹൈനസ് ഷെയ്ഖ്
തമീം ബന്‍ ഹമദ് അല്‍താനി പുതിയ നിയമനം പ്രഖ്യാപിച്ചു.

2013 മുതല്‍ അമീറിന്റെ ഓഫീസ് ഡയറക്ടറും 2014 മുതല്‍ അമീരി ദിവാന്‍ മേധാവിയുമാണു പുതിയ പ്രധാനമന്ത്രി. യുഎസില്‍ നിന്നു ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദം നേടിയ ഷെയ്ഖ് ഖാലിദ്, ഖത്തര്‍ ലിക്വിഫൈഡ് ഗ്യാസ് കമ്പനിയില്‍ സേവനം അനുഷ്ഠിച്ചു. പിന്നീട് ഉപപ്രധാനമന്ത്രിയുടെ ഓഫീസിലെ സേവനത്തിനുശേഷം അമീരി ദിവാനിലെത്തി.