നെടുമ്പാശേരിയിൽ വിമാനസർവീസുകൾ നിർത്തി

Posted on: August 15, 2018

കൊച്ചി : കനത്തമഴയെ തുടർന്ന് നെടുമ്പാശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഉച്ചയ്ക്ക് രണ്ട് മണിവരെ നിർത്തിവെച്ചു. ചെങ്കൽ തോട്ടിൽ നിന്നും റൺവേയിൽ വെള്ളം കയറി മൂടിയതിനെ തുടർന്ന് നെടുമ്പാശേരിയിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

നെടുമ്പാശേരിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് മാറ്റി.